Currency

സൗദി ആദായ നികുതി നിയമത്തില്‍ ഭേദഗതിയ്ക്ക് അംഗീകാരം

സ്വന്തം ലേഖകന്‍Wednesday, September 20, 2017 12:14 pm

റിയാദ്: സൗദി ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭയുടെ അംഗീകാരം. ജൂലൈ 19ന് ചേര്‍ന്ന ശൂറ കൗണ്‍സില്‍ ടാക്‌സ് നിയമ ഭേദഗതിക്ക് മന്ത്രിസഭക്ക് സമര്‍പ്പിച്ച ശിപാര്‍ശയ്ക്ക് സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്. ശൂറ കൗണ്‍സിലിന്റെയും സാമ്പത്തിക സഭയുടെയുടെ ശിപാര്‍ശക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

13 വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന ആദായ നികുതി നിയമമാണ് ഇതോടെ ഭേദഗതി ചെയ്യപ്പെടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഭേദഗതി പ്രാബല്യത്തില്‍ വരും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദായ നികുതി ഭേദഗതി ചെയ്യുന്നത്. അതേസമയം ടാക്‌സ് വര്‍ധനവിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x