Currency

മുഹറം അവധി: ദുബായില്‍ വ്യാഴാഴ്ച പാര്‍ക്കിങ് സൗജന്യം

സ്വന്തം ലേഖകന്‍Thursday, September 21, 2017 12:10 pm

മുഹറം അവധി പ്രമാണിച്ച് ദുബായില്‍ ഇന്ന് പാര്‍ക്കിങ് സൗജന്യം. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങുകള്‍ക്ക് ഇതു ബാധകമല്ല. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റി (ആര്‍ടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതല്‍ പതിവുപോലെ പാര്‍ക്കിങ് ഫീസ് നല്‍കണം.

ദുബായ്: മുഹറം അവധി പ്രമാണിച്ച് ദുബായില്‍ ഇന്ന് പാര്‍ക്കിങ് സൗജന്യം. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങുകള്‍ക്ക് ഇതു ബാധകമല്ല. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റി (ആര്‍ടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതല്‍ പതിവുപോലെ പാര്‍ക്കിങ് ഫീസ് നല്‍കണം. ആര്‍ടിഎ കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകള്‍ക്ക് അവധിയായിരിക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.

മെട്രോ സമയക്രമത്തിലും മാറ്റമുണ്ട്. ചുവപ്പു ലൈന്‍ സ്റ്റേഷനുകള്‍ പുലര്‍ച്ചെ അഞ്ചര മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്നു വരെയാണ് പ്രവര്‍ത്തിക്കുക. പച്ച ലൈന്‍ സ്റ്റേഷനുകള്‍ പുലര്‍ച്ചെ 5.50 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒന്നു വരെയും, ദുബായ് ട്രാം സര്‍വീസ് രാവിലെ ആറര മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നു വരെയുമാണ് പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x