ചൊവ്വാഴ്ച ഷാര്‍ജ സജയില്‍ റോഡ് ക്രോസ് ചെയ്യവെ വാഹനമിടിച്ച് കാഞ്ഞങ്ങാട് മീനാപ്പീസിലെ സി മുഹമ്മദിന്റെ മകന്‍ ജാഫര്‍ എ (28) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ കാസിമി ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ജാഫര്‍.
ഷാര്‍ജ: വാഹനാപകടത്തെ തുടര്‍ന്ന് ഷാര്‍ജയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. ചൊവ്വാഴ്ച ഷാര്‍ജ സജയില്‍ റോഡ് ക്രോസ് ചെയ്യവെ വാഹനമിടിച്ച് കാഞ്ഞങ്ങാട് മീനാപ്പീസിലെ സി മുഹമ്മദിന്റെ മകന്‍ ജാഫര്‍ എ (28) ആണ് മരിച്ചത്.
ഷാര്‍ജയിലെ അല്‍ കാസിമി ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു ജാഫര്‍. ഷാര്‍ജ സജയിലെ ബന്ധുവിന്റെ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകളാരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.