ഉപഭോക്താക്കളുടെ പരാതി ലഭിച്ച് അഞ്ച് ദിവസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നാണ് ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. വീഴ്ചവരുത്തുന്ന കമ്പനികള്‍ക്കുള്ള സേവനം റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
റിയാദ്: സൗദിയില്‍ ടെലികോം കമ്പനികള്‍ക്ക് പുതിയ നിര്‍ദേശം. ഉപഭോക്താക്കളുടെ പരാതി ലഭിച്ച് അഞ്ച് ദിവസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നാണ് ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. വീഴ്ചവരുത്തുന്ന കമ്പനികള്‍ക്കുള്ള സേവനം റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മൊബൈല്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് മേഖലയില്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്കാണ് മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കമ്പനികള്‍ പാലിക്കേണ്ട നിബന്ധനകളുള്‍ ഉള്‍ക്കൊള്ളുന്ന നിയമാവലി പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെപുതിയ നിര്‍ദേശം. ശനിയാഴ്ച മുതല്‍ പരിഷ്‌കരിച്ച നിയമാവലി പ്രാബല്യത്തില്‍ വന്നു.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കുന്ന സേവനം നിര്‍ത്തിവെക്കണമെന്നും നിയമത്തിലുണ്ട്. പരാതികളില്‍ തൃപ്തികരമായ പരിഹാരമോ മറുപടിയോ ലഭിക്കാതിരുന്നാല്‍ ഉപഭോക്താക്കള്‍ക്ക് മന്ത്രാലയത്തെ സമീപിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.