
സിഡ്നി: ഇതര ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ ഈടാക്കിയിരുന്ന ഫീസ് ഓസ്ട്രേലിയയിലെ പ്രമുഖ ബാങ്കുകൾ പിൻവലിച്ചു. കോമൺവെൽത്ത് ബാങ്കാണ് ഈ തീരുമാനം ആദ്യം കൈക്കൊണ്ടത്. പിന്നാലെ ANZ , Westpac, NAB എന്നീ പ്രമുഖ ബാങ്കുകളും ഇതര ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനു ഏർപ്പെടുത്തിയ ഫീ നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം വിദേശ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഫീസ് തുടർന്നും ഈടാക്കും.
ഇതര ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുന്നവരിൽ നിന്നും രണ്ടു ഡോളറോ രണ്ടര ഡോളറോ ആണ് ഓസ്ട്രേലിയൻ ബാങ്കുകൾ ഈടാക്കിയിരുന്നത്. ഇതുവഴി 500 മില്യൺ ഡോളർ കഴിഞ്ഞ വർഷം മാത്രം ഓസ്ട്രേലിയൻ ബാങ്കുകൾക്കു ലഭിച്ചിരുന്നു.
ബാങ്കുകളുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫെഡറൽ ട്രെഷറർ സ്കോട്ട് മോറിസൺ പ്രതികരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.