Currency

5000 രൂപയ്ക്ക് ദുബായിലേക്ക് പറക്കാം; ഇളവുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍

സ്വന്തം ലേഖകന്‍Friday, September 29, 2017 8:05 am

ദുബായ്: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ കുറവ്. ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര നിരക്കുകള്‍ പ്രഖ്യാപിക്കുന്നതുവരെ നിലവിലെ നിരക്കുകള്‍ തുടരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം. കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് ഇപ്പോള്‍ വെറും 5000 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.

അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേയ്ക്കും ഇപ്പോള്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും 10000 രൂപ മുതലുള്ള മടക്കയാത്രാ ടിക്കറ്റുകളും ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് 15000 ഓളമായി ഉയരും. ചിലപ്പോള്‍ നിരക്ക് അതിലും കൂടാന്‍ സാധ്യതയുണ്ട്. ഇത് ഏതാനും മാസങ്ങള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയും ചെയ്യും.

കുവൈറ്റ്, മസ്‌കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കുകളില്‍ കുറവുണ്ട്. എന്നാല്‍ ഉംറ തീര്‍ഥാടകരുടെ തിരക്കുള്ളതിനാല്‍ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് സെക്ടറുകളിലെ നിരക്കുകളില്‍ ഇപ്പോള്‍ കാര്യമായ കുറവുണ്ടായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x