Currency

മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥ: അറബ് മേഖലയിൽ ബഹ്റൈൻ നാലാമത്

സ്വന്തം ലേഖകൻSaturday, September 30, 2017 10:33 pm

മനാമ: ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ കോന്പറ്റിറ്റീവ്നെസ് ഇൻഡക്സ് പ്രകാരം മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ അറബ് മേഖലയിൽ ബഹ്റൈൻ നാലാമത്. അറബ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നാമതെത്തിയപ്പോൾ സൗദി അറേബ്യ മൂന്നാം സ്ഥാനത്തെത്തി.

സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, വിപണിയുടെ വലുപ്പം, സാന്പത്തിക അന്തരീക്ഷം തുടങ്ങിയവ കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയിൽ 137 രാജ്യങ്ങളാണുള്ളത്. പട്ടികയിൽ ബഹ്റൈൻ  4.54 പോയിന്റ് നേടി 44ാം സ്ഥാനത്താണ്.

സ്വിറ്റ്സർ ലാൻഡാണു പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ, അമേരിക്ക എന്നിവ രണ്ടും മൂന്നും സ്ഥാനത്താണ്. നാലാം സ്ഥാനത്ത് ജർമ്മനിയും, ആറും ഏഴും സ്ഥാനങ്ങളിൽ സ്വീഡനും ബ്രിട്ടനുമാണ്. ചൈന 28ാം സ്ഥാനത്തും ഇന്ത്യ 39ാം സ്ഥാനത്തുമെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x