Currency

ഓവര്‍ ടേക്കിങ്: അബുദബിയില്‍ ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുമായി പൊലീസ്

സ്വന്തം ലേഖകന്‍Sunday, October 1, 2017 11:43 am

മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കനത്ത ശിക്ഷ ലഭിക്കും. ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഗതാഗത സുരക്ഷയെ ബാധിക്കുന്ന ഓവര്‍ ടേക്കിങ് സംബന്ധിച്ച് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

അബുദാബി: വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്യുന്നവര്‍ക്ക് തലസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കനത്ത ശിക്ഷ ലഭിക്കും. ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഗതാഗത സുരക്ഷയെ ബാധിക്കുന്ന ഓവര്‍ ടേക്കിങ് സംബന്ധിച്ച് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

നിയമലംഘനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പിഴ കനപ്പിച്ച വിവരം സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു തവണ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും. ആംബുലന്‍സ്, പൊലീസ്, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അതിവേഗം എത്താനായി വഴി വിട്ടുകൊടുക്കണമെന്നും പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x