Currency

വിസ നടപടികൾ പൂർത്തിയാക്കാൻ ഓസ്ട്രേലിയ പുറംകമ്പനികളെ ആശ്രയിക്കുന്നു

സ്വന്തം ലേഖകൻMonday, October 2, 2017 9:52 am

സിഡ്നി: വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പുറത്തുനിന്നുള്ള ഐടി സേവനദാതാക്കളെ കൂടുതലായി ആശ്രയിക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. പുതിയ വിസ അനുവദിക്കുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ ഡിപാർട്ട്മെന്റ് ഓഫ് ഇമ്മിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷനുമായി ചേർന്നു ഈ കമ്പനികളാകും പൂർത്തിയാക്കുക.

ഓസ്ട്രേലിയൻ വിസ അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർധന കണക്കിലെടൂത്താണു ഈ നീക്കം. 2016-17 ഏപ്രിൽ വരെയുള്ള പന്ത്രണ്ട് മാസ കാലയളവിൽ 8.78 മില്യൺ വിസ അപേക്ഷകളാണു ലഭിച്ചത്. 2026-27 ആകുമ്പോൾ ഇത് 13 മില്യൺ കടക്കുമെന്നാണു സർക്കാർ വിലയിരുത്തൽ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x