കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 11,616 നിയമ ലംഘനങ്ങളാണ് ചുവപ്പുസിഗ്‌നല്‍ മറികടന്നുള്ള ഡ്രൈവിംഗിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷമത് 5,435 ആയി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഷാര്‍ജ: ഷാര്‍ജയില്‍ സിഗ്‌നല്‍ തെറ്റിച്ചുകൊണ്ടുള്ള ഡ്രൈവിങ് കുറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 53 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് ട്രാഫിക് അവേര്‍നെസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മേധാവി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 11,616 നിയമ ലംഘനങ്ങളാണ് ചുവപ്പുസിഗ്‌നല്‍ മറികടന്നുള്ള ഡ്രൈവിംഗിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷമത് 5,435 ആയി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ ബോധവത്കരണപരിപാടികള്‍ ലക്ഷ്യം കണ്ണതിന്റെ ഫലമായാണ് സിഗ്‌നല്‍ ലംഘനങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഷാര്‍ജ സ്വദേശികളിലും ഡ്രൈവര്‍മാരിലും ഇത്തരം പരിപാടികള്‍ പുതിയ ഗതാഗത സംസ്‌കാരം തന്നെ രൂപപ്പെടുത്തിയതായും ട്രാഫിക് അവേര്‍നെസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മേധാവി അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.