77കാരിയായ ബ്രെൻഡ ഹേൽ ആണ് ബ്രിട്ടീഷ് സുപ്രീം കോടതിയുടെ പ്രസിഡന്റായി സത്യവാചകം ചൊല്ലി ചുമതലയേറ്റത്
ലണ്ടൺ: ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായ് സുപ്രീം കോടതിയുടെ പ്രസിഡന്റായി വനിത സ്ഥാനമേറ്റു. 77കാരിയായ ബ്രെൻഡ ഹേൽ ആണ് ബ്രിട്ടനിലെ ഏറ്റവും മുതിർന്ന ജഡ്ജിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റത്.
ഹേലിന്റെ നിയമനത്തിനു സർക്കാറും എലിസബത്ത് രാജ്ഞിയും നേരത്തെ അനുമതി നൽകിയിരുന്നു.
ഡേവിഡ് നീബേർഗറിന് പിൻഗാമിയായാണ് ഹേൽ സുപ്രീം കോടതി പ്രസിഡന്‍റായിരിക്കുന്നത്. 1945ൽ യോർക്‌ഷെയറിലാണു ഹേൽ ജനിച്ചത്. കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം പൂർത്തിയാക്കിയ ശേഷം മാഞ്ചസ്റ്റർ വാഴ്സിറ്റിയിൽ അധ്യാപികയായിരുന്നു.
1984ൽ ലോ കമീഷനിൽ അംഗമായ ഹെൽ അഞ്ചുവർഷം കഴിഞ്ഞ് ഹൈകോടതി ജഡ്ജിയായി. 1999ൽ കോർട്ട് ഓഫ് അപ്പീലിൽ എത്തി, പിന്നീട് ലോ ലോർഡായി. 2013 ജൂണിൽ സുപ്രീം കോടതിയുടെ ഡെപ്യൂട്ടി പ്രസിഡന്‍റ് പദവിയിൽ എത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.