അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഷോ. യുഎഇയെ കൂടാതെ ഇന്ത്യ, ഹോങ്കോങ്, ഇറ്റലി, മലേഷ്യ, സിംഗപ്പൂര്‍, തയ്‌ലാന്‍ഡ്, ലബനന്‍ തുടങ്ങിയ ഏഴ് രാജ്യങ്ങള്‍ക്ക് പ്രത്യേക പവലിയനുകളുണ്ട്.
ഷാര്‍ജ: സ്വദേശി ഡിസൈനര്‍മാരുടെ മികവുകളോടെ ഷാര്‍ജ വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയ്ക്ക് തുടക്കം. ഗള്‍ഫിലെ ഏറ്റവും ആകര്‍ഷകമായ മിഡില്‍ ഈസ്റ്റ് ഷോ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നടക്കുന്നത്. 43ാമത് ഷോ ഷാര്‍ജ തുറമുഖകസ്റ്റംസ് ചെയര്‍മാന്‍ ഖാലിദ് ബിന്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഷോ. യുഎഇയെ കൂടാതെ ഇന്ത്യ, ഹോങ്കോങ്, ഇറ്റലി, മലേഷ്യ, സിംഗപ്പൂര്‍, തയ്‌ലാന്‍ഡ്, ലബനന്‍ തുടങ്ങിയ ഏഴ് രാജ്യങ്ങള്‍ക്ക് പ്രത്യേക പവലിയനുകളുണ്ട്. കൂടാതെ, അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ബ്രാന്‍ഡുകളും, റഷ്യ, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സൗദി അറേബ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍, തൈവാന്‍ എന്നീ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളടക്കം 500 കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സ്വദേശി യുവ ഡിസൈനര്‍മാരുടെ പ്രത്യേക പവലിയന്‍ ശ്രദ്ധേയമാണ്. ആറ് ഹാളുകളിലായി 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് ലോകത്തെ പ്രമുഖ കമ്പനികളാണ് അണിനിരക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ പ്രദര്‍ശനം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ച മാത്രം വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയും. പ്രവേശനം, പാര്‍ക്കിങ് എന്നിവ സൗജന്യം. പരിപാടി ഈ മാസം ഏഴിന് സമാപിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.