
ഇതര ബാങ്കുകളിലേക്കു പണമയക്കുമ്പോൾ തത്സമയ ട്രാൻസ്ഫർ സൗകര്യവുമായി ഓസ്‌ട്രേലിയയിലെ നാല് പ്രമുഖ ബാങ്കുകളും സാമ്പത്തിക ഇടപാടുകൾ നടത്തുന്ന 50 ഓളം ചെറിയ സ്ഥാപനങ്ങളും. ന്യൂ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം (NPP) എന്ന പദ്ധതി വരുന്നതോടെ ഏതു ദിവസവും, ഏതു സമയത്തും പണമയക്കാം. അക്കൗണ്ടുടമയ്ക്ക് 45 സെക്കന്റിനുള്ളില്‍ പണം കിട്ടും.
നിലവിൽ ഒരു ബാങ്കില്‍ അക്കൗണ്ടുള്ളയാള്‍ മറ്റേതെങ്കിലും ബാങ്കിലെ അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് വഴി പണമയച്ചാല്‍, പണം ക്രെഡിറ്റാകുന്നതിന് മൂന്നു ദിവസം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. 2018 ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.