Currency

വൃത്തിഹീനമായ കുടിവെള്ള വിതരണത്തിനെതിരെ ബഹ്​റൈൻ ഹ്യൂമൻ റൈറ്റ്സ്​ വാച്ച്​ സൊസൈറ്റി

സ്വന്തം ലേഖകൻFriday, October 6, 2017 10:04 pm

ബംഗ്ലാദേശ്​, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്​ കാര്യമായി ഇൗ രംഗത്തുള്ളതെന്നും ഇവരിൽ ചിലർ 50 ശതമാനം സ്വീറ്റ്​ വാട്ടറും 50 ശതമാനം ടാപ്പ്​ വെള്ളവും കലർത്തി വിൽക്കുകയാണെന്നും സംഘടന സെക്രട്ടറി ജനറൽ ഫൈസൽ ഫുലാദ്​ ആരോപിച്ചു.

മനാമ: വൃത്തിഹീനമായ കുടിവെള്ള വിതരണത്തിനെതിരെ ‘ബഹ്റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി’ (ബി.എച്ച്.ആർ.ഡബ്ല്യു.എസ്) രംഗത്ത്. ഇത്തരത്തിൽ വെള്ളം വിതരണം ചെയ്യുന്നതിെൻറ വീഡിയോ ലഭിച്ചതോടെയാണ് സംഘടനയുടെ ഇടപെടൽ.

ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കാര്യമായി ഇൗ രംഗത്തുള്ളതെന്നും ഇവരിൽ ചിലർ 50 ശതമാനം സ്വീറ്റ് വാട്ടറും 50 ശതമാനം ടാപ്പ് വെള്ളവും കലർത്തി വിൽക്കുകയാണെന്നും സംഘടന സെക്രട്ടറി ജനറൽ ഫൈസൽ ഫുലാദ് ആരോപിച്ചു.

ഇങ്ങനെ വെള്ളം വിൽപന നടത്തുന്ന 300ഒാളം ടാങ്കറുകൾ രാജ്യത്തുണ്ട്. കാര്യമായി തൊഴിലാളികൾക്കിടയിലും താഴ്ന്ന വരുമാനമുള്ളവർക്കിടയിലുമാണ് ഇവർ വിൽപന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x