Currency

ഷെയ്ഖ് മുഹമ്മദ് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവ്; ട്വീറ്റിനായി കാത്തിരിക്കുന്നത് 84 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍Sunday, October 8, 2017 12:15 pm

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന അറബ് നേതാവാണ് ഷെയ്ഖ് മുഹമ്മദ്.

84 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ട്വിപ്ലോമസി പുറത്തുവിട്ട ടോപ് ടെന്‍ പട്ടികയിലാണ് ഷെയ്ഖ് മുഹമ്മദ് ഇടം പിടിച്ചത്. പട്ടികയില്‍ സ്ഥാനം നേടിയ ഏക അറബ് നേതാവും ഷെയ്ഖ് മുഹമ്മദാണ്. ലോകത്ത് പത്താമതായാണ് അദ്ദേഹം ട്വിറ്ററില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്.

അതേസമയം അറബ് നേതാക്കള്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത് തുടരുകയാണ്. ഏറ്റവുമൊടുവില്‍ ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവ് ട്വിറ്ററിലെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x