ഒമാന്റെ ആദ്യ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ വിമാനങ്ങള്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടിലാണ് എത്തുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ സലാം എയര്‍ വിമാനത്തിന് പ്രൗഢമായ വരവേല്‍പാണ് ലഭിച്ചത്.
ദുബായ്: ‘സലാം എയര്‍’ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേന സര്‍വീസ് ആരംഭിച്ചു. ഒമാന്റെ ആദ്യ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ വിമാനങ്ങള്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടിലാണ് എത്തുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ സലാം എയര്‍ വിമാനത്തിന് പ്രൗഢമായ വരവേല്‍പാണ് ലഭിച്ചത്.
വാട്ടര്‍ സല്യൂട്ട് നല്‍കി ആദ്യ വിമാനത്തെ ദുബായ് എതിരേറ്റു. ജബല്‍അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തിലേക്കാണ് സലാം എയര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ സര്‍വീസ് ഈ മാസം 28 വരെ തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.