
The Indian School, Bahrain
മനാമ: ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക വിഭ്യാഭ്യാസ കേന്ദ്രവുമായി ഇന്ത്യൻ സ്കൂൾ ഓഫ് ബഹ്രൈൻ (ഐഎസ്ബി). ബഹ്രൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും ഇതിനായി അനുമതി കാത്തിരിക്കുകയാണു ഐഎസ്ബി.
ഭിന്നശേഷിയുള്ള കുട്ടികളുടെ പരിമിതികളും താല്പര്യങ്ങളും പ്രത്യേകം കണ്ടറിഞ്ഞു അവർക്ക് മറ്റു കുട്ടികളുടേത് പോലെ വിദ്യാഭ്യാസം ലഭ്യമാക്കുകയാണു ഐഎസ്ബി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അറിയിച്ചു.
ഐഎസ്ബി മെഗാ ഫെയറിന്റെ ഭാഗമായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണു അധികൃതർ ഇക്കാര്യം അറിയിച്ചത്. ഐഎസ്ബി മെഗാ ഫെയർ 2017 ഒക്ടോബർ 12, 13 തീയ്യതികളിലാണു നടക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.