ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനി ക്വീൻസ്ലാൻഡിൽ സ്ഥാപിക്കാനുള്ള ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.
ബ്രിസ്ബേൺ: ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനി ക്വീൻസ്ലാൻഡിൽ സ്ഥാപിക്കാനുള്ള ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പദ്ധതി പരിസ്ഥിതിയെയും, സമുദ്രത്തിലെ പവിഴപ്പുറ്റുകളെയും (കോറല്‍ റീഫ്സ്) കൃഷിയെയും എല്ലാം ബാധിക്കും എന്നാരോപിച്ചാണ് രാജ്യവ്യാപകമായി പൊതുജനങ്ങൾ പ്രതിഷേധിക്കുന്നത്.
അതിനിടെ ഏതാണ്ട് പകുതിയിലധികം ഓസ്ട്രേലിയക്കാർ പദ്ധതിയോടു യോജിക്കുന്നില്ലെന്നു വ്യക്തമാക്കുന്ന പുതിയ സർവ്വേഫലവും പുറത്തുവന്നു. സർവേയിൽ പങ്കെടുത്തത്തിൽ ഏതാണ്ട് 55 .5 ശതമാനം പേരും പദ്ധതിയെ എതിർത്തിരുന്നു. 26 .1 ശതമാനം പേർ മാത്രമാണ് ഇതിനെ പിന്തുണക്കുന്നത് .
ഫെഡറൽ-സംസഥാന സർക്കാരുകളുടെ പിന്തുണയോടെയാണ് അദാനി ഗ്രൂപ്പ് അഞ്ചു ബില്യണ്‍ ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നത് . ഇതിനായി സര്‍ക്കാര്‍ ഒരു ബില്യണ്‍ ഡോളര്‍ അദാനിക്ക് വായ്പ നല്‍കുന്നുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.