Currency

മൃഗചികിത്സ: അബൂദബിയില്‍ ഫെഡറല്‍ നിയമത്തില്‍ ഭേദഗതി വരുത്തി

സ്വന്തം ലേഖകന്‍Tuesday, October 10, 2017 11:38 am

മൃഗചികിത്സാ രംഗത്തെ നടപടികള്‍ ക്രമീകരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തി രാജ്യത്തെ മൃഗങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഭേദഗതി.

അബൂദബി: മൃഗചികിത്സയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തി. ഫെഡറല്‍ നിയമം 10/2002ലെ ചില വകുപ്പുകളിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മൃഗചികിത്സാ രംഗത്തെ നടപടികള്‍ ക്രമീകരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തി രാജ്യത്തെ മൃഗങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഭേദഗതി.

ഫെഡറല്‍ നിയമം 10/2002ല്‍ ‘പ്രഫഷന്‍’ എന്ന് മാത്രം ഉപയോഗിച്ചിരുന്നത് ‘വെറ്ററിനറി പ്രഫഷന്‍’ എന്നാക്കിയതാണ് ഒരു ഭേദഗതി നിര്‍ദേശം. കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെയോ നിയമാനുസൃതമല്ലാതെയോ വ്യക്തികളോ സ്ഥാപനങ്ങളോ മൃഗചികിത്സ നടത്തുന്നത് കുറ്റകരമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x