Currency

എയര്‍ അറേബ്യ സൊഹാര്‍- ഷാര്‍ജ റൂട്ടില്‍ എട്ടോളം പ്രതിവാര സര്‍വ്വീസുകള്‍ തുടങ്ങുന്നു

സ്വന്തം ലേഖകന്‍Tuesday, October 10, 2017 12:22 pm

ഷാര്‍ജ: സൊഹാറിലേക്കുള്ള സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി എയര്‍ അറേബ്യ. ഷാര്‍ജ റൂട്ടില്‍ എട്ടോളം പ്രതിവാര സര്‍വ്വീസുകള്‍ തുടങ്ങാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. സിവില്‍ ഏവിയേഷന്‍ പൊതു അഥോറിറ്റി എയര്‍ അറേബ്യയ്ക്ക് അനുമതി നല്‍കിയതോടെ സൊഹാറിലേക്കുള്ള സര്‍വ്വീസുകള്‍ 16 ആയി ഉയരും.

ഖത്തര്‍ എയര്‍വേയ്സും എയര്‍ അറേബ്യയും മാത്രമാണ് നിലവില്‍ സൊഹാറില്‍ നിന്ന് രാജ്യാന്തര സര്‍വ്വീസ് നടത്തുന്നത്. ഇതിന് പുറമേ സലാം എയര്‍ സോഹാര്‍- സലാല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x