Currency

ഓസ്‌ട്രേലിയന്‍ തപാല്‍ വകുപ്പ് ദീപാവലി സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു

സ്വന്തം ലേഖകൻWednesday, October 11, 2017 8:37 pm

ഓസ്‌ട്രേലിയൻ തപാൽ വകുപ്പായ ഓസ്ട്രേലിയ പോസ്റ്റ് ദീപാവലി പ്രമേയമാക്കിക്കൊണ്ട് സ്റ്റാമ്പുകൾ പുറത്തിറക്കുന്നു. വ്യത്യസ്ത ചിത്രങ്ങളടങ്ങിയ നിറപ്പകിട്ടാർന്ന രണ്ടു സ്റ്റാമ്പുകളാണ് തപാൽ വകുപ്പ് പുറത്തിറക്കുന്നത്.

ഹൃദയത്തിന്റെ ആകൃതിയിൽ ചുവന്ന റോസാപ്പുഷ്പങ്ങൾ പതിച്ച ഒരു ഡോളർ സ്റ്റാമ്പിനൊപ്പം ദീപാവലിയുടെ പ്രതീകമായ മൺവിളക്കിന്റെ ചിത്രമടങ്ങിയ സ്‌റ്റാമ്പുമാണു പുറത്തിറക്കുക. 

ദീപാവലി സ്റ്റാമ്പുകൾ ഓൺലൈൻ ആയും, പോസ്റ്റ് ഓഫീസുകൾ വഴിയും, മെയിൽ ഓർഡർ ആയും ഒക്ടോബർ 17 മുതൽ ലഭ്യമാകുമെന്നു അധികൃതർ അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x