തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഭക്ഷ്യശാലകളില്‍ ഉറപ്പാക്കാനുമാണു ക്യാമ്പയിന്. എമിറേറ്റില്‍ 17,000 ഭക്ഷ്യസ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുന്നത്.
ദുബായ്: ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 643 ഭക്ഷ്യ സ്ഥാപനങ്ങളില്‍ ഇതുസംബന്ധിച്ച ക്യാമ്പയിന് നടത്തിയെന്ന് ഭക്ഷ്യപരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു.
തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഭക്ഷ്യശാലകളില്‍ ഉറപ്പാക്കാനുമാണു ക്യാമ്പയിന്. എമിറേറ്റില്‍ 17,000 ഭക്ഷ്യസ്ഥാപനങ്ങളാണു പ്രവര്‍ത്തിക്കുന്നത്. വായു സഞ്ചാരവും ഊഷ്മാവും ആരോഗ്യകരമായ നിലയില്‍ പാലിക്കപ്പെടുന്നതു സംബന്ധിച്ചാണ് മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. അടുക്കളയിലെയും തൊഴില്‍ മേഖലയിലെയും താപനില 25-26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണമെന്നാണു ഭക്ഷ്യസ്ഥാപനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിബന്ധന.
141 സ്ഥാപനങ്ങള്‍ സുഗമവായുസഞ്ചാരവും നിര്‍ദ്ദിഷ്ട താപനിലയും ഉറപ്പാക്കിയെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ചില സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കടുത്ത ചൂടില്‍ ജോലിക്കാര്‍ ക്ഷീണിതരായിരിക്കുന്നതു മനസിലാക്കി സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് പിഴ വിധിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.