Currency

ജൈറ്റെക്‌സ് മേളയില്‍ ആകര്‍ഷണമായി ദുബായ് പോലീസിന്റെ പറക്കും ബൈക്ക്

സ്വന്തം ലേഖകന്‍Friday, October 13, 2017 11:51 am

'ഹൊവാര്‍സര്‍ഫ്' എന്ന പേരിലറിയപ്പെടുന്ന ദുബായ് പോലീസിന്റെ ഈ പറക്കും ബൈക്ക് അടിയന്തര സാഹചര്യങ്ങളിലാണ് ഉപയോഗിക്കുന്നത്. അഞ്ചു മീറ്റര്‍ ഉയരത്തില്‍വരെ ഈ ബൈക്കിനു പറക്കാന്‍ സാധിക്കും.

ദുബായ്: ജൈറ്റെക്‌സ് മേളയുടെ ആകര്‍ഷണമായി ദുബായ് പോലീസിന്റെ പറക്കും ബൈക്ക്. ആധുനിക സാങ്കേതികവിദ്യയും അതിന്റെ സാധ്യതകളും പരിചയപ്പെടുത്തുന്ന ജൈറ്റെക്‌സ് 2017 മേളയിലാണ് പറക്കും ബൈക്ക് ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘ഹൊവാര്‍സര്‍ഫ്’ എന്ന പേരിലറിയപ്പെടുന്ന ദുബായ് പോലീസിന്റെ ഈ പറക്കും ബൈക്ക് അടിയന്തര സാഹചര്യങ്ങളിലാണ് ഉപയോഗിക്കുന്നത്.

അഞ്ചു മീറ്റര്‍ ഉയരത്തില്‍വരെ ഈ ബൈക്കിനു പറക്കാന്‍ സാധിക്കും. എന്നാല്‍ പറക്കുന്ന ബൈക്കില്‍ ഒരാള്‍ക്കു മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. ഗതാഗത തടസ്സം മറികടന്നു അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ എത്താന്‍ പോലീസിനെ ഈ ബൈക്ക് സഹായിക്കൂം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഹൊവാര്‍സര്‍ഫിനു തുടര്‍ച്ചയായി 25 മിനിറ്റ് വരെ പറക്കാന്‍ സാധിക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x