
ദുബായ്: റോഡുകള്‍ക്ക് ചുവപ്പ് നിറം നല്‍കി വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ)യുടെ പുതിയ തീരുമാനം. എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിനും ചുവപ്പുനിറം നല്‍കി. ഇവിടെ വേഗപരിധി കുറയ്ക്കാന്‍ ആര്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ നിറം ചുവപ്പാക്കി കുറഞ്ഞ വേഗപരിധി നിര്‍ണയിച്ച മേഖലകളില്‍ ഗതാഗത നിയമലംഘനങ്ങള്‍ 78% വരെ കുറഞ്ഞതായി ആര്‍ടിഎ എക്സിസിക്യൂട്ടീവ് ഡയറക്ടര്‍ മെയ്‌സാ ബിന്‍ അദ്ദി അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണു കൂടുതല്‍ റോഡുകളില്‍ ഈ രീതി പരീക്ഷിക്കുന്നത്. ഷെയ്ഖ് സായിദ് റോഡില്‍ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്ററായി കുറയ്ക്കും. നേരത്തെ ഇത് മണിക്കൂറില്‍ കിലോമീറ്ററായിരുന്നു. അഞ്ചാം ഇന്റര്‍ചേഞ്ച് മുതല്‍ വേഗപരിധി മാറുന്ന ഭാഗങ്ങളില്‍ റോഡിനു ചുവപ്പ് നിറം നല്‍കി പരമാവധി വേഗം വേര്‍തിരിച്ചു കാണിക്കാനാണു തീരുമാനം.
ഔദ് മെയ്‌സാ റോഡിലെ വേഗം മണിക്കൂറില്‍ 100 കിലോമീറ്ററില്‍നിന്ന് 80 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ എത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്കു വേഗം കുറയ്ക്കാന്‍ സാധിച്ചതിനാല്‍ നിയമലംഘനങ്ങള്‍ കുറവാണെന്ന് മെയ്‌സാ സൂചിപ്പിച്ചു. ജബല്‍ അലി, ലഹബാബ് റോഡിനും ചുവപ്പ് നിറം നല്‍കി വേഗം 120ല്‍ നിന്നു നൂറാക്കി കുറച്ചു. സമാന രീതി ഷെയ്ഖ് സായിദ് റോഡിലും കൊണ്ടുവരുമെന്ന് മെയ്‌സ പറഞ്ഞു.
വേഗപരിധി രേഖപ്പെടുത്തിയ ട്രാഫിക് ബോര്‍ഡുകള്‍ കാണുമ്പോള്‍ സഡന്‍ ബ്രേക്ക് ഇട്ടു വാഹനം നിര്‍ത്തുകയും ഇത് മൂലം പലപ്പോഴും ഒന്നിലധികം വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുമുണ്ട്. റോഡില്‍ നിറം മാറ്റി വേഗപരിധി വേര്‍തിരിക്കുന്നതോടെ വാഹനം നിയന്ത്രിക്കാന്‍ മതിയായ സാവകാശം ലഭിക്കും. അപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എമിറേറ്റിലെ നിരത്തുകളിലെല്ലാം ഇത്തരത്തില്‍ നിറം കൊടുക്കാനാണ് ആര്‍ടിഎ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.