Currency

ദുബായില്‍ ബസ് ഓണ്‍ ഡിമാന്റ് പുതിയ ഗതാഗത സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Saturday, October 14, 2017 4:18 pm

ബസ് ഓണ്‍ ഡിമാന്റ് എന്ന പേരിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന വാഹനത്തില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്ഥലം ബുക്ക് ചെയ്ത് മറ്റു യാത്രക്കാര്‍ക്കൊപ്പം സവാരി ചെയ്യുന്ന സംവിധാനമാണിത്.

 ദുബായ്: ദുബായ് നഗരത്തില്‍ പുതിയ ഗതാഗത സംവിധാനം ആരംഭിക്കുന്നു. ബസ് ഓണ്‍ ഡിമാന്റ് എന്ന പേരിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് പോകുന്ന വാഹനത്തില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്ഥലം ബുക്ക് ചെയ്ത് മറ്റു യാത്രക്കാര്‍ക്കൊപ്പം സവാരി ചെയ്യുന്ന സംവിധാനമാണിത്.

റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആര്‍ടിഎ പരീക്ഷിക്കുന്നത്. മൂവ്മാന്‍് എന്ന ബ്രാന്‍ഡ് നാമത്തിലാണ് പുതിയ സംവിധാനം. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. യാത്ര ചെയ്യേണ്ട സ്ഥലം അറിയിച്ചാല്‍ നിശ്ചിതറൂട്ടില്‍ സര്‍വീസ് ലഭ്യമായ സമയവും ചാര്‍ജും കാത്തുനില്‍ക്കേണ്ട സ്ഥലവും ആപ്ലിക്കേഷന്‍ അറിയിക്കും. മൊബൈല്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസിന്റെ ചെറുപതിപ്പാണിത്. ഈമാസം അവസാനം പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നിലവില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x