പത്ത് ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ഇസ്ലാമിക ശരീഅത്ത് ആവശ്യമായ നിയമപരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തും. ബിരുദധാരികളായ വനിതകള്‍ക്ക് തൊഴിലിന് ആവശ്യമായ പരിശീലനം നല്‍കും.
റിയാദ്: വിഷന്‍ 2030 പദ്ധതി വഴി സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഫൗസ അല്‍മഹീദ്. പത്ത് ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ഇസ്ലാമിക ശരീഅത്ത് ആവശ്യമായ നിയമപരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തും. ബിരുദധാരികളായ വനിതകള്‍ക്ക് തൊഴിലിന് ആവശ്യമായ പരിശീലനം നല്‍കും. ബിരുദം നേടാത്തവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നേടാനും രാഷ്ട്രം അവസരം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയില്‍ സൗദിയെ പ്രതിനിധീകരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഫൗസ അല്മഹീദിന്റെ പ്രഖ്യാപനം. തൊഴില്‍ വിപണിയിലെ സ്ത്രീ സാന്നിധ്യം 22 ശതമാനമാനമാണിപ്പോള്. ഇത് 30 ശതമാനമാക്കും. വനിതകള്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നതോടെ അവരുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാവുകയും കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരാനും കാരണമാവുമെന്ന് ഫൗസ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.