2017 ജൂണിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ 2,77,100 വിനോദസഞ്ചാരികൾ ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലെത്തി
സിഡ്നി: അവധി ആഘോഷിക്കാൻ മറുനാട്ടിലേക്കു പോകുന്ന ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായി ഓസ്ട്രേലിയ മാറുന്നതായി കണക്കുകൾ. 2017 ജൂണിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ 2,77,100 വിനോദസഞ്ചാരികൾ ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലെത്തിയതായാണു ടൂറിസം ഓസ്ട്രേലിയ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധനയാണു ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഓസ്ട്രേലിയയിലെ ബീച്ചുകൾ, സെൽഫ് ഡ്രൈവ്, പ്രകൃതി സൗന്ദര്യം, വന്യജീവികൾ, സാഹസികത തുടങ്ങിയവയാണ് ഇന്ത്യക്കാർക്ക് താത്പര്യം.
ഓസ്ട്രേലിയയിൽ എത്തുന്ന മലയാളി വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. 2017 ജൂണിൽ അവസാനിച്ച സാന്പത്തിക വർഷത്തിൽ കേരളത്തിൽനിന്ന് 15,300 വിനോദസഞ്ചാരികൾ ഓസ്ട്രേലിയയിലെത്തുകയും 8.1 കോടി ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 405 കോടി രൂപ) ആഘോഷങ്ങൾക്കായി ചെലവിടുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.