ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന ചിന്തഗതിക്കാരിയാണ് എമി ഷാര്‍പ് എന്ന ഓസ്ട്രേലിയക്കാരിയെന്ന് തോന്നുന്നു. കാരണം പൊലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസിലെ തന്റെ ഫോട്ടോക്ക് ഭംഗിയില്ലാത്തതിനാല്‍ നല്ല ഫോട്ടോ അയച്ചു കൊടുത്തിരിക്കുകയാണു ഈ പതിനെട്ടുകാരി.
അഡലൈഡ്: ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന ചിന്തഗതിക്കാരിയാണ് എമി ഷാര്‍പ് എന്ന ഓസ്ട്രേലിയക്കാരിയെന്ന് തോന്നുന്നു. കാരണം പൊലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസിലെ തന്റെ ഫോട്ടോക്ക് ഭംഗിയില്ലാത്തതിനാല്‍ നല്ല ഫോട്ടോ അയച്ചു കൊടുത്തിരിക്കുകയാണു ഈ പതിനെട്ടുകാരി. പൊലീസ് കസ്റ്റഡിയിലെടുത്ത എമി ഷാര്‍പ് കഴിഞ്ഞ ആഴ്ച ജയില്‍ ചാടിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
ഇതുമായി ബന്ധപ്പെട്ട് സിഡ്നി 7 ന്യൂസ് എന്ന ടിവി ചാനല്‍ ഫേസ്ബുക്കിലിട്ട വാര്‍ത്തക്കു താഴെ യുവതി തന്റെ നല്ല ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു. ദയവ് ചെയ്ത് തന്റെ ഈ നല്ല ഫോട്ടോ ഉപയോഗിക്കൂ എന്ന് കമന്റായി എഴുതുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എമിയുടെ രണ്ട് ഫോട്ടോകളാണ് പൊലീസ് പുറത്തുവിട്ടിരുന്നത്. പുതിയ ഫോട്ടോ എമി പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ പൊലീസിവരെ പിടികൂടുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.