Currency

ഇന്ത്യൻ എംബസി ഒക്ടോബർ 22 മുതൽ അൽ സീഫിലെ പുതിയ കെട്ടിടത്തിൽ

Thursday, October 19, 2017 3:54 pm

ഒക്ടോബർ 22 മുതൽ ബഹ്റൈൻ ഇന്ത്യൻ എംബസി അൽ സീഫിലെ ന്യൂ ചാൻസെറി കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കും

മനാമ: ഒക്ടോബർ 22 മുതൽ ബഹ്റൈൻ ഇന്ത്യൻ എംബസി അൽ സീഫിലെ ന്യൂ ചാൻസെറി കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കും. ബിൽഡിങ് നമ്പര്‍ 1090, റോഡ് നമ്പര്‍ 2819, ബ്ലോക്ക് നമ്പര്‍ 228, അൽ സീഫ് ജില്ല എന്ന വിലാസത്തിലായിരിക്കും എംബസ്സിയുടെ തുടർന്നുള്ള പ്രവർത്തനം.

അതേസമയം ടെലിഫോൺ നമ്പരുകളിലോ പോസ്റ്റ് ബോക്സ് നമ്പരിലോ മാറ്റമില്ല. അദ‌്‌ലിയയിലെ നിലവിലെ കെട്ടിടത്തിൽ ഒക്ടോബർ 18 വരെ എംബസി സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 17712649, 17712683, 17712785, 17180529. ഇമെയിൽ: info.bahrain@mea.gov.in


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x