
ബ്രിസ്ബേൺ: വിവാദമായ ഓസ്ട്രേലിയൻ പൗരത്വ ഭേദഗതി നിയമം സെനറ്റിൻറെ പരിഗണനാ പട്ടികയിൽ നിന്ന് പുറത്ത്. ബിൽ പാസ് ആക്കാനായി കുടിയേറ്റ കാര്യ മന്ത്രിക്ക് അനുവദിച്ചിരുന്ന സമയത്തിനു മുൻപായി ക്രോസ്സ് ബെഞ്ച് സെനറ്റർമാരുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ബിൽ സെനറ്റ് പട്ടികയിൽ നിന്ന് തള്ളിയത്.
ഇതോടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളെല്ലാം പഴയ നിയമപ്രകാരം തന്നെ പരിഗണിക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. എന്നാൽ പിന്നീട് ഇതേ ബിൽ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു. വീണ്ടും അവതരിപ്പിച്ച് ബിൽ പാസ് ആകുന്നപക്ഷം 2018 ജൂലൈ ഒന്ന് മുതൽ പൗരത്വ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.