Currency

സ്ത്രീധനപീഡന നിരോധന നിയമവുമായി ഓസ്ട്രേലിയ

Thursday, October 19, 2017 4:17 pm

ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കിടയിൽ സ്ത്രീധനപീഡനങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം

അഡലെയ്സ്: ഇന്ത്യക്കു പുറമേ സ്ത്രീധനപീഡന നിരോധന നിയമം കൊണ്ടുവരുന്ന രാജ്യമാകാൻ ഒരുങ്ങി ഓസ്ട്രേലിയ.

ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കിടയിൽ സ്ത്രീധനപീഡനങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ ഓസ്ട്രേലിയൻ സർക്കാർ ആലോചിക്കുന്നത്. 

ഇത്തരത്തിൽ നിയമനിർമ്മാണം ആലോചനയിലുണ്ടെന്നു വിക്റ്റോറിയയിലെ മൾട്ടികൾച്ചർ എഫ്ഫയ്ർസ് മിനിസ്റ്റർ റോബിൻ സ്കോട്ടാണു അറിയിച്ചത്. 

നിലവിൽ ഇന്ത്യയിലാണു സ്ത്രീധന പീഡന നിരോധന നിയമം പ്രാബല്യത്തിലുള്ളത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x