1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടൺ ഇന്ത്യയോട് മാപ്പ് പറയണമെന്നു ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രമേയം
ലണ്ടൺ: 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടൺ ഇന്ത്യയോട് മാപ്പ് പറയണമെന്നു ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രമേയം. പ്രമേയത്തില്‍ ഇതുവരെ അഞ്ച് അംഗങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. 1919ല്‍ അമൃത് സറില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ക്ഷമാപണം നടത്തണമെന്നാണു പ്രമേയത്തിലെ ആവശ്യം.
ബ്രിട്ടണിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മയാണ് പ്രമേയം മേശപ്പുറത്തുവെച്ചത്. കൂട്ടക്കൊല നടന്നിട്ട് 100 വര്‍ഷത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നടപടി ഉചിതമാണെന്നും ചരിത്രത്തില്‍ നിര്‍ണായമായ സംഭവത്തിന്റ പ്രാധാന്യം പാര്‍ലമെന്റ് തിരിച്ചറിയണമെന്നും പ്രമേയത്തില്‍ പറയുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജാലിയന്‍വാലാബാഗില്‍ യോഗം ചേര്‍ന്ന ഇരുപതിനായിരത്തോളം പേരടങ്ങുന്ന ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ് സൈന്യം വെടിവച്ച സംഭവത്തിൽ ബ്രിട്ടൺ ഇപ്പോൾ മാപ്പ് പറയണമെന്നാണു പ്രമേയത്തിൽ ആവശ്യപ്പെടൂന്നത്. 20 മിനിറ്റോളം നീണ്ടുനിന്ന വെടിവെപ്പില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.