എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും നവംബര്‍ രണ്ടിന് പതിനൊന്നുമണിക്ക് പതാകയുയര്‍ത്തി ദേശീയപതാക ദിനമാഘോഷിക്കും. മിനിസ്ട്രി ഓഫ് ക്യാബിനറ്റ് ആന്‍ഡ് ഫ്യൂച്ചറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ദുബായ്: നവംബര്‍ രണ്ട് യു.എ.ഇ. പതാകദിനമായി ആചരിക്കും. എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും നവംബര്‍ രണ്ടിന് പതിനൊന്നുമണിക്ക് പതാകയുയര്‍ത്തി ദേശീയപതാക ദിനമാഘോഷിക്കും. മിനിസ്ട്രി ഓഫ് ക്യാബിനറ്റ് ആന്‍ഡ് ഫ്യൂച്ചറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഭരണാധികാരിയായി ചുമതലയേറ്റത്തിന്റെ സ്മരണാര്‍ഥം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നവംബര്‍ 2013 മുതല്‍ എല്ലാവര്‍ഷവും പതാകദിനമാചരിക്കാന് തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.