
ഓസ്ട്രേലിയൻ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം സെനറ്റിൻറെ പരിഗണനാപ്പട്ടികയിൽ നിന്ന് പുറത്തായതോടെ, കെട്ടിക്കിടന്ന പൗരത്വ അപേക്ഷകൾ പരിഗണിക്കുന്നത് കുടിയേറ്റകാര്യവകുപ്പ് പുനഃരാരംഭിച്ചു.
അതേസമയം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിർബന്ധിതമാക്കുന്നതുൾപ്പെടെയുള്ള കഠിനമായ വ്യവസ്ഥകൾ വീണ്ടും കൊണ്ടുവരും എന്ന ഉറച്ച നിലപാടുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ അപേക്ഷ നൽകി പൗരത്വം നേടിയെടുക്കാൻ ശ്രമിക്കുന്ന വിദേശികളുടെ എണ്ണവും കൂടിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.