Currency

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ക്രൂസ് ടൂറിസം നാളെ മുതല്‍

സ്വന്തം ലേഖകന്‍Tuesday, October 24, 2017 11:36 am

ഇന്ത്യയിലും യൂറോപ്പിലുമാണു ദുബായ് ക്രൂസ് മേഖല കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ദുബായ് ടൂറിസത്തിന്റെ റോഡ് ഷോ. ട്രാവല്‍ ഏജന്‍സികളുടെയും ക്രൂസ് കമ്പനികളുടെയും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തമുണ്ടായിരുന്നു.

ദുബായ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ക്രൂസ് ടൂറിസം സീസണ് തുടക്കമാകുന്നു. ഒക്ടോബര്‍ 25 മുതല്‍ ജൂണ്‍ വരെ നീളുന്നതാണു യുഎഇ ക്രൂസ് ടൂറിസം സീസണ്‍. പ്രമുഖ രാജ്യാന്തര കമ്പനികളായ കോസ്റ്റ ക്രൂസസ്, എംഎസ്സി ക്രൂസസ്, റോയല്‍ കരീബിയന്‍ ക്രൂസസ് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നടത്തിയ റോഡ്ഷോകള്‍ വന്‍വിജയമായിരുന്നതിനാല്‍ ഇത്തവണ കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ എത്തുമെന്നാണു ദുബായ് ടൂറിസം അധികൃതര്‍ പ്രതീക്ഷിക്കുന്നുത്.

ഇന്ത്യയിലും യൂറോപ്പിലുമാണു ദുബായ് ക്രൂസ് മേഖല കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ദുബായ് ടൂറിസത്തിന്റെ റോഡ് ഷോ. ട്രാവല്‍ ഏജന്‍സികളുടെയും ക്രൂസ് കമ്പനികളുടെയും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയിലെ ട്രാവല്‍ ഏജന്‍സികളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ഉല്ലാസതീരങ്ങളിലൊന്നായ ദുബായിലെത്തുന്ന ക്രൂസ് ടൂറിസ്റ്റുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ദുബായ് ക്രൂസ് ടൂറിസം ഡയറക്ടര്‍ ജമാല്‍ ഹുമൈദ് അല്‍ ഫലാസി പറഞ്ഞു. കഴിഞ്ഞ സീസണില്‍ 6.25 ലക്ഷത്തിലേറെ വിനോദസഞ്ചാരികള്‍ കടല്‍യാത്ര നടത്തി ദുബായിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 15% വര്‍ധന. കപ്പലുകളുടെ എണ്ണത്തില്‍ 18% വര്‍ധനയുണ്ടായി. യുകെയിലെ തോംസണ്‍ ക്രൂസസ്, ടൂയ് ഗ്രൂപ്പിന്റെ മയിന്‍ ഷിഫ് 1, നോര്‍വീജിയന്‍ ക്രൂസ് ലൈന്‍സിന്റെ നോര്‍വീജിയന്‍ സ്റ്റാര്‍, എംഎസ്സി ഫന്റാസിയ തുടങ്ങിയ ക്രൂസ് ടൂറിസം രംഗത്തെ ചില പ്രമുഖ കപ്പലുകല്‍ കഴിഞ്ഞതവണ ആദ്യമായി ദുബായില്‍ എത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x