ദുബായ് നഗരത്തിലെ ക്രിക്കീന് കുറുകെയുള്ള പ്രധാന പാതയായ അല്‍ മക്തൂം ബ്രിഡ്ജ് ഈ മാസം 27 മുതല്‍ നവംബര്‍ 24 വരെയുള്ള അഞ്ച് വെള്ളിയാഴ്ചകളിലാണ് അടച്ചിടുക. വെള്ളിയാഴ്ചകളില്‍ രാത്രി ഒന്ന് മുതല്‍ രാവിലെ 9 വരെയാണ് പാലം അടച്ചിടുക.
ദുബായ്: നഗരത്തിലെ പ്രധാന പാലങ്ങളിലൊന്നായ മക്തൂം ബ്രിഡ്ജ് വെള്ളിയാഴ്ച രാത്രികളില്‍ അടച്ചിടും. ദുബായ് നഗരത്തിലെ ക്രിക്കീന് കുറുകെയുള്ള പ്രധാന പാതയായ അല്‍ മക്തൂം ബ്രിഡ്ജ് ഈ മാസം 27 മുതല്‍ നവംബര്‍ 24 വരെയുള്ള അഞ്ച് വെള്ളിയാഴ്ചകളിലാണ് അടച്ചിടുക.
വെള്ളിയാഴ്ചകളില്‍ രാത്രി ഒന്ന് മുതല്‍ രാവിലെ 9 വരെയാണ് പാലം അടച്ചിടുക. വാര്‍ഷിക അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിടുന്നതിനാല്‍ പാലത്തിനടിയില്‍ ക്രീക്കിലൂടെയുള്ള ജലഗതാഗതത്തിനും നിയന്ത്രണമുണ്ട്. ഞായറാഴ്ചയും വ്യാഴാഴ്ചയും രാത്രി ഒന്ന് മുതല്‍ രാവിലെ അഞ്ച് വരെയുള്ള സമയങ്ങളില്‍ മാത്രമേ ജലഗതാഗതവും അനുവദിക്കൂ.
പാലം അടച്ചിടുന്ന സമയങ്ങളില്‍ വാഹനങ്ങള്‍ ഷിന്ദഗ ടണല്‍, ഗര്‍ഹൂദ്, ബിസിനസ് ബേ എന്നിവ വഴി തിരിച്ചുവിടും. വെള്ളിയാഴ്ച രാത്രികളില്‍ യാത്ര ചെയ്യുന്നവര്‍ ഗതാഗത നിയന്ത്രണം ശ്രദ്ധിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.