Currency

ഐഫോണ്‍ വഴി പണമിടപാട് നടത്താന്‍ ‘ആപ്പിള്‍ പേ’ സംവിധാനം യുഎഇയിലും

സ്വന്തം ലേഖകന്‍Thursday, October 26, 2017 3:42 pm

ദുബായ്: ഐഫോണ്‍ മുഖേന പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ആപ്പിള്‍ പേ സംവിധാനം യു.എ.ഇയിലും. ഈ സംവിധാനം നടപ്പാക്കുന്ന ഗള്‍ഫിലെ ആദ്യ രാജ്യമാണ് യു.എ.ഇ. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എമിറേറ്റ്സ് എന്‍. ബി.ഡി, മശ്റഖ് ബാങ്ക്, റാക്ക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എച്ച്.എസ്.ബി.സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവക്ക് പുറമെ ടെലികോം കമ്പനിയായ ഡു വും ആപ്പിള്‍പേയുമായി സഹകരിക്കുന്നുണ്ട്. ബാങ്ക് കാര്‍ഡുകള്‍ക്ക് പകരം ഐഫോണ്‍ ഉപയോഗിക്കുന്നത് കൂടാതെ എസ്.എം.എസ് വഴി പരസ്പരം പണം അയയ്ക്കാനും ആപ്പിള്‍ പേയിലൂടെ സാധിക്കും.

വയര്‍ലെസ് കാര്‍ഡ് റീഡറുകള്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് ഐഫോണ്‍ ആറോ അതിന് മുകളിലുള്ള മോഡലുകളോ ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങാം. പണമിടപാടുകളുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ടോക്കണൈസേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ആപ്പിള്‍ സ്വീകരിച്ചിരിക്കുന്നത്. യു.എ.ഇയ്ക്ക് പുറമെ സ്വീഡന്‍, ഫിന്‍ലന്റ്, ഡെന്‍മാര്‍ക്ക് എന്നിവയടക്കം 20 രാജ്യങ്ങള്‍ നിലവില്‍ ആപ്പിള്‍ പേ സംവിധാനം ഉപയോഗിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x