വിമാനത്താവളങ്ങളിലെ വിവിധ സോണുകളിലായി ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പുതിയ ഉത്തരവ് ബാധകമാണ്.
ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ മുഴുവൻ ഉദ്യോഗസ്ഥർക്കും ഇനിമുതൽ കർശന പരിശോധന. വിമാനത്താവളങ്ങളിലെ വിവിധ സോണുകളിലായി ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പുതിയ ഉത്തരവ് ബാധകമാണ്. ജീവനക്കാരുടെ കൈവശമുള്ള ബാഗുകളും അവരുടെ വാഹനകളുമെല്ലാം പരിശോധിക്കുമെന്നാണ് വിവരം.
വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 1,40,000ലേറെ കരാർ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.