ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണ്. പരിക്കേറ്റവരില്‍ അഞ്ചുപേര്‍ ഫിലിപ്പൈന്‍സ് സ്വദേശികളും ഒരാള്‍ പാക്കിസ്താനിയുമാണ്.
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണ്. പരിക്കേറ്റവരില്‍ അഞ്ചുപേര്‍ ഫിലിപ്പൈന്‍സ് സ്വദേശികളും ഒരാള്‍ പാക്കിസ്താനിയുമാണ്. മൃതദേഹങ്ങള്‍ ദൈദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരും പരിക്കേറ്റവരും യുവാക്കാളാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ച രാവിലെ ഷാര്‍ജ മലീഹ റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച ശേഷം മറ്റൊരു വാഹനത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.