Currency

റാസല്‍ഖൈമയിലും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ്

സ്വന്തം ലേഖകന്‍Sunday, October 29, 2017 11:07 am

ദുബായ്: റാസല്‍ഖൈമ എമിറേറ്റും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് പ്രഖ്യാപിച്ചു. ഷാര്‍ജ പിഴയില്‍ ഇളവ് വരുത്തിയതിന് പിന്നാലെയാണ് റാസല്‍ഖൈമ എമിറേറ്റും ഇളവ് പ്രഖ്യാപിച്ചത്. ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി റാസല്‍ഖൈമയുടെ ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗതാഗത നിയമലംഘന പിഴകളില്‍ റാക് പൊലീസ് 55 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ 15 വരെയാണ് പിഴയില്‍ ഇളവ് നല്‍കുക.

ശൈഖ് സഊദിന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമ മുന്നേറുന്നതിന്റെ ആഹ്‌ളാദം പങ്കുവെക്കുകയാണ് ഇളവിലൂടെയെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍ വരെ രണ്ടേകാല്‍ ലക്ഷത്തോളം ഡ്രൈവര്‍മാരാണ് നിയമലംഘനങ്ങളുടെ പേരില്‍ റാസല്‍ഖൈമയില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.

നേരത്തെ ഷാര്‍ജ എമിറേറ്റ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജ പൊലീസ് രൂപവത്കരണത്തിന്റെ 50ാം വാര്‍ഷികം പ്രമാണിച്ചായിരുന്നു ഇളവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x