Currency

ലോകത്തെ മികച്ച റോഡുകള്‍ സ്വന്തമാക്കി യുഎഇ

സ്വന്തം ലേഖകന്‍Wednesday, November 1, 2017 8:43 am

റോഡ് വികസനത്തിന് വേണ്ടി മാത്രം ദുബായ് സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹമാണ്. ഇതിനോടകം 8715 കിലോമീറ്ററില്‍ നിന്ന് 13594 കിലോമീറ്ററായി റോഡുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതായി ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു.

ദുബായ്: ലോകത്തെ മികച്ച റോഡുകള്‍ യുഎഇയില്‍. റോഡ് വികസനത്തിന് വേണ്ടി മാത്രം ദുബായ് സര്‍ക്കാര്‍ 10 വര്‍ഷത്തിനിടെ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹമാണ്. ഇതിനോടകം 8715 കിലോമീറ്ററില്‍ നിന്ന് 13594 കിലോമീറ്ററായി റോഡുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതായി ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച ഗതാഗത സൗകര്യത്തിനും ദുബായ് എല്ലാ വര്‍ഷവും വന്‍ തുകയാണ് ചെലവഴിക്കുന്നത്. ലോകത്തെ മികച്ച നിലവാരത്തിലുള്ള റോഡുകളില്‍ യുഎഇയിലെ റോഡുകളും ഉള്‍പ്പെടുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മറ്റാര്‍ അല്‍ തയര്‍ പറഞ്ഞു.

അതേസമയം മികച്ച റോഡുകളും സൗകര്യങ്ങളും നല്‍കുമ്പോള്‍ തന്നെ യാത്രക്കാരുടെയും ജനങ്ങളുടെയും സുരക്ഷയുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x