രാജ്യ സുരക്ഷയില്‍ സൈന്യം വഹിക്കുന്ന പങ്ക് വിളിച്ചോതുന്ന രണ്ടാമത് പ്രദര്‍ശനം യൂണിയന് ഫോട്ട്രസ രണ്ട് എന്ന പേരിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഷാര്‍ജ പൊലീസ് പുറത്ത് വിട്ടു.
ഷാര്‍ജ: യുഎഇ സൈന്യത്തിന്റെ ശക്തി പ്രകടനം വെള്ളിയാഴ്ച 4.30ന് അല്‍ഖാന്‍ തീരദേശ മേഖലയില്‍ നടക്കും. രാജ്യ സുരക്ഷയില്‍ സൈന്യം വഹിക്കുന്ന പങ്ക് വിളിച്ചോതുന്ന രണ്ടാമത് പ്രദര്‍ശനം യൂണിയന് ഫോട്ട്രസ രണ്ട് എന്ന പേരിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഷാര്‍ജ പൊലീസ് പുറത്ത് വിട്ടു.

യു.എ.ഇ സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക ഹെലികോപ്റ്ററുകളും ടാങ്കുകളും അനുബന്ധ യുദ്ധോപകരണങ്ങളും ഉള്‍പ്പെടുത്തിയുള്ള സാഹസികത നിറഞ്ഞ പ്രകടനങ്ങളാണ് നടക്കുക. സംഘര്‍ഷ മേഖലയിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന സൈന്യം ആകാശത്ത് കഴുക കണ്ണുകളോടെ പറക്കുന്ന കോപ്റ്റര്‍, തീ തുപ്പുന്ന പീരങ്കികള്‍ എന്നിവയാണ് ഷാര്‍ജ പൊലീസ് പുറത്ത് വിട്ട വീഡിയോയിലുള്ളത്.
പൊലീസ് നിര്‍ദേശങ്ങള്‍ പാലിച്ച് പ്രകടനം ആസ്വദിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി സൗജന്യമായി കാണാം. മൂന്‍കൂറായി പേര് നല്‍കേണ്ട കാര്യമില്ല. കര-വ്യോമ പ്രകടനങ്ങള്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.