
ദുബായ്: റെക്കോര്‍ഡുകളിലും വികസനത്തിലും ദുബായ് നഗരം എന്നും ഒന്നാമതാണ്. സഞ്ചാരികളെ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദുബായ് ഒന്നാമതെത്തി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്സ് ഫോര്‍ മിഡില്‍ ഈസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുന്‍നിര വിമാന സര്‍വീസിനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പുരസ്‌കാരവും ദുബായ് തന്നെ കരസ്ഥമാക്കി.

എമിറേറ്റ്സ് സര്‍വീസ് മുന്‍നിര വിമാന സര്‍വീസിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള അംഗീകാരം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ നേടി. ദുബായിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 400 ഓളം വിനോദസഞ്ചാര നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ നിരവധി മേഖലകളിലെ പ്രശസ്തര്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.
മിഡില്‍ ഈസ്റ്റിലെ മറ്റു പുരസ്‌കാരങ്ങള്‍:
മുന്‍നിര ഹോട്ടല്‍- ജുമൈറെ അല്‍ ഖാസര്‍, മദിനദ് ജുമൈറ, ദുബായ്
ആഡംബര ഹോട്ടല്‍- എമിറേറ്റ്സ് പാലസ്, അബുദാബി, യുഎഇ
മുന്‍നിര തീംപാര്‍ക്ക- ഫെരാറി വേള്‍ഡ് അബുദാബി, യുഎഇ
റൊമാന്റിക് റിസോര്‍ട്ട- വണ്‍ ആന്‍ഡ് ഒണ്‍ലി ദ് പാം, യുഎഇ
ബീച്ച്- സാദിയാത് ഐലന്റ്, അബുദാബി
ബ്യൂട്ടിക് ഹോട്ടല്‍- അല്‍ മഷ്റഹ് ബ്യൂട്ടിക് ഹോട്ടല്‍, സൗദി അറേബ്യ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.