
ഷാര്‍ജ: വിനോദ സഞ്ചാര കേന്ദ്രമായ ഫ്ളാഗ് ഐലന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ പതാക ഉയര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി. യുഎഇ പതാക ദിനവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷത്തില്‍ 70 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള പതാക ഉയര്‍ത്തിയാണ് റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ഒരു കൊടിമരത്തില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ പതാകയാണിതെന്ന് അധികൃതര്‍ അറിയിച്ചു.
പതാകകളും ബാനറുകളും നിര്‍മിക്കുന്നതില്‍ പ്രമുഖരായ ട്രൈഡന്റ് ഫ്ളാഗ് പോള്‍സ് എന്ന കമ്പനിയാണ് പതാക നിര്‍മിച്ചത്. യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് സ്ഥാനമേറ്റത്തിന്റെ ഓര്‍മയായി ആഘോഷിക്കുന്ന ദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പതാക ഉയര്‍ത്താനായതില്‍ അഭിമാനമുണ്ടെന്നു ഫ്ളാഗ് ഐലന്‍ഡ് മാനേജര്‍ ഖൊലൂദ് അല്‍ ജുനൈബി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.