Currency

ദുബായില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഇളവ്

സ്വന്തം ലേഖകന്‍Monday, November 6, 2017 1:24 pm

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഡിസ്‌കൗണ്ടുമായി ദുബായ് പോലീസ്. 2016 നും അതിനുമുമ്പും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്കാണ് ഈ ആനൂകുല്യം ലഭിക്കുക. 2017 ല്‍ ഇവര്‍ പിഴ അടച്ചാല്‍ തുകയില്‍ 50 ശതമാനം ഇളവ് ലഭിക്കും.

ദുബായ്: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ 50 ശതമാനം ഡിസ്‌കൗണ്ടുമായി ദുബായ് പോലീസ്. 2016 നും അതിനുമുമ്പും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്കാണ് ഈ ആനൂകുല്യം ലഭിക്കുക. 2017 ല്‍ ഇവര്‍ പിഴ അടച്ചാല്‍ തുകയില്‍ 50 ശതമാനം ഇളവ് ലഭിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതു സംബന്ധിച്ച സുപ്രധാന ഉത്തരവ് ഇറക്കിയത്.

അതേസമയം 2017 ല്‍ നടന്ന ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. ഡിസംബര്‍ അവസാനം വരെ പിഴ അടയ്ക്കാവുന്നതാണ്. എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ്, പോലീസ്, കാര്‍ രജിസ്ട്രേഷന്‍ സെന്ററുകളും കിയോസ്‌കുകളിലും പിഴ അടയ്ക്കാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറായ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി ആളുകളോട് നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x