Currency

അറബ് മേഖലയിലെ ആദ്യ മൃഗശാല ദുബായ് സൂ അടച്ചു

സ്വന്തം ലേഖകന്‍Tuesday, November 7, 2017 8:39 am

ദുബായ്: അറബ് മേഖലയിലെ ആദ്യ മൃഗശാലയായ ദുബായ് സൂ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന മൃഗങ്ങളെ അടുത്തമാസം രണ്ടിന് പ്രവര്‍ത്തനം ആരംഭിക്കുന്ന ദുബായ് സഫാരിയിലേക്കു മാറ്റി. ദുബായ് സഫാരി കൂടുതല്‍ വിശാലമായ മൃഗശാലയാണ്. അപൂര്‍വ കാഴ്ചകള്‍ സമ്മാനിച്ച മൃഗശാല കഴിഞ്ഞ ദവസം വൈകിട്ട് അഞ്ചരയ്ക്കാണ് അടച്ചത്.

ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത ജീവനക്കാരെ ആദരിച്ചു. ദുബായ് സഫാരിയിലായിരിക്കും ഇനി ഇവര്‍ ജോലി ചെയ്യുക. 1967 മേയില്‍ തുറന്നതാണ് ഈ മൃഗശാല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x