Currency

പാപ്പുവ ന്യൂ ഗിനിയയില്‍ 6.8 തീവ്രതയിൽ ഭൂചലനം

സ്വന്തം ലേഖകൻWednesday, August 31, 2016 11:11 am

പാപ്പുവ ന്യൂ ഗിനിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. കൊകൊപോവില്‍ നിന്നും 160 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

സിഡ്നി: പാപ്പുവ ന്യൂ ഗിനിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. കൊകൊപോവില്‍ നിന്നും 160 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനു പിറ്റേന്നാണ് വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്. ഭൂചലനമുണ്ടായെങ്കിലും ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ഓഷ്യാനിയയിലെ പാപ്പുവ ന്യൂ ഗിനിയില്‍ ഇടയ്ക്കിടെ ഭൂചലനമുണ്ടാകുക പതിവാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x