അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് അവേര്‍നെസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹ്മാന് ഖാദര്‍ പറഞ്ഞു. അപകടത്തിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ഷാര്‍ജ: മലീഹ റോഡില്‍ കാറിന്റെ ടയര്‍ പൊട്ടി തീപിടിച്ച് മൂന്നു മരണം. രണ്ടു സ്വദേശികളും വീട്ടു ജോലിക്കാരിയുമാണ് അപകടത്തില്‍ മരിച്ചത്. അതേസമയം അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് അവേര്‍നെസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹ്മാന് ഖാദര്‍ പറഞ്ഞു.
അപകടത്തിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിയന്ത്രണം വിട്ട കാര്‍ കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച ശേഷം വിളക്കുകാലില്‍ തട്ടി റോഡിനു താഴേക്കു പതിക്കുകയായിരുന്നു. 71, 61 വയസുള്ള രണ്ടു സ്വദേശികളും അവരുടെ വീട്ടുജോലിക്കാരിയുമാണ് മരിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.