
ദുബായ്: ദുബായ് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1.47 കോടി ഇന്ത്യന്‍ സഞ്ചാരികള്‍ ദുബായിലെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സൗദിയും യു.കെയുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. 1.25 കോടി സന്ദര്‍ശകര്‍ സൗദിയില്‍ നിന്ന് എത്തിയപ്പോള്‍ 90 ലക്ഷം പേരാണ് യുകെയില്‍ നിന്ന് ദുബായ് സന്ദര്‍ശിച്ചത്. ഈ വര്‍ഷം ആദ്യത്തെ ഒന്‍പതു മാസത്തില്‍ 1.16 കോടി സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.5% വര്‍ധന.
ടൂറിസം രംഗത്തു ദുബായ് നടപ്പാക്കിവരുന്ന പദ്ധതികള്‍ വിവിധ രാജ്യങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 ആകുമ്പോഴേക്കും രണ്ടുകോടിയിലേറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ദുബായ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.