
ലണ്ടൺ: യുകെയിൽ തൊഴിലാളികൾ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നത് നേഴ്സിംഗ് മേഖലയിൽ ആണെന്നു പഠനഫലം. വര്‍ക്ക്-റിലേറ്റഡ് സ്‌ട്രെസ്, ഡിപ്രഷന്‍ അല്ലെങ്കില്‍ ആംഗ്‌സൈറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍ ഗ്രേറ്റ് ബ്രിട്ടന്‍ 2017 റിപ്പോര്‍ട്ട് പ്രകാരം അധ്യാപനം, വെല്‍ഫെയര്‍ പ്രൊഫഷന്‍ എന്നിവയാണു സമ്മർദ്ദം അധികമുള്ള മറ്റു തൊഴിലുകൾ.
സ്ത്രീകൾ കൂടുതലായി സേവനമനുഷ്ഠിക്കുന്ന മേഖലകളിലാണു സമ്മർദ്ദം കൂടുതലെന്നതാണു ശ്രദ്ധിക്കേണ്ട വസ്തുത. ലീഗല്‍ പ്രൊഫഷന്‍, ബിസിനസ്സ് റിസേര്‍ച്ച്, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണല്‍സ് എന്നിവരും തൊഴിൽരംഗത്ത് കൂടുതൽ സമ്മർദ്ദം നേരിടുന്നവരാണ്. സമ്മര്‍ദം കൂടുതലാകുന്നതോടെ വിഷാദവും, ആകാംക്ഷയും ഇവരിൽ വർധിക്കുന്നു.
60 ശതമാനം സ്ത്രീകളും ഈ സമ്മര്‍ദം അനുഭവിക്കുന്നവരാണ്. 35 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിലാണ് സമ്മര്‍ദം വളരെ ഉയര്‍ന്ന് നില്‍ക്കുന്നത്. കൂടുതല്‍ ജോലി, ഉത്തരവാദിത്വം എന്നിവയാണു സമ്മര്‍ദം കൂട്ടുന്നത്. മാനേജ്‌മെന്റ് തലത്തില്‍ നിന്നുമുള്ള പിന്തുണ കുറയുന്നതും, ജോലിയില്‍ മാറ്റങ്ങള്‍ ഇല്ലാതെ വരുന്നതും, അക്രമങ്ങളും, ജോലിയുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുമെല്ലാം സമ്മർദ്ദം കൂട്ടുന്ന മറ്റു കാരണങ്ങളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.